Instructions

പൊതുവായ നിർദേശങ്ങൾ

  1. ആറ് വ്യക്തിഗത മത്സരയിനങ്ങളിലും (3 സ്റ്റേജ് + 3 ഓഫ്സ്റ്റേജ്) 2 ഗ്രൂപ്പിനങ്ങളിലും അല്ലാതെ കൂടുതൽ ഇനങ്ങൾക്ക് രജിസ്റ്റർ ചെയ്തവർ ചാർജുള്ള അധ്യാപകരെ വിളിച്ച് ഒഴിവാക്കേണ്ടത് അറിയിക്കുക. ഇല്ലെങ്കിൽ അയോഗ്യരാവും.

  2. ഭൂരിഭാഗം മത്സരയിനങ്ങളും റെക്കോർഡ് ചെയ്ത് അയച്ചു തരേണ്ട രീതിയിലാണ് ചിട്ടപ്പെടുത്തുന്നത്.

  3. മൊബൈൽ കുത്തനെ വയ്ക്കാതെ വിലങ്ങനെ വച്ച് (ലാൻഡ് സ്കേപ്പ് മോഡ്) റെക്കോർഡ് ചെയ്യണം. ഓട്ടോറൊട്ടേറ്റ് ഓണാക്കി മൊബൈൽ വിലങ്ങനെ വച്ച് റെക്കോർഡ് ചെയ്തവ മാത്രമേ പരിഗണിക്കൂ.

  4. മത്സരത്തിന് തൊട്ടുമുമ്പ് നല്കുന്ന ചെസ്റ്റ്നമ്പർ കാണാവുന്ന രീതിയിൽ വച്ച് വേണം റെക്കോർഡ് ചെയ്യുവാൻ.

  5. റെക്കോർഡ്‌ ചെയ്യുന്ന വീഡിയോയിൽ ആദ്യം പേര്, ക്ലാസ്സ് നമ്പർ, ഡിപ്പാർട്ട്മെന്റ്, ചെസ്റ്റ് നമ്പർ എന്നിവ വ്യക്തമാകുന്ന രീതിയിൽ പറയണം. അതിനുശേഷമേ പ്രോഗാം ചെയ്യാവൂ.

  6. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ എ ഗ്രേഡോ ബി ഗ്രേഡോ നേടി കരസ്ഥമാക്കുന്നവ യൂടൂബിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.

  7. ലളിതഗാനം ചലച്ചിത്രഗാനം എന്നിവക്കൊന്നും കരോക്കെ ഉപയോഗിക്കരുത്.

  8. ലളിതഗാനത്തിന് ശ്രുതിപ്പെട്ടി ഉപയോഗിക്കാം. എന്നാൽ ഭക്തിഗാനം, ചലച്ചിത്രഗാനം എന്നിവ ഉപയോഗിക്കരുത്.

  9. മോണോ ആക്ടിന് 5 മിനിട്ട് ഉപയോഗിക്കാവുന്നതാണ്.

  10. മിക്കവാറും ഇനങ്ങൾക്ക്, സ്വയം ചെയ്തതാണ് എന്ന് കാണിക്കുന്ന സത്യവാങ്മൂലം ചുവടെ ചേർക്കുന്ന ഫോർമാറ്റിൽ നൽകേണ്ടതാണ്.

  11. ഫോട്ടോഗ്രാഫി മൊബൈൽ ഫോട്ടോഗ്രാഫി തന്നെ. ജി.പി.എസ്. ഓണാക്കി, ക്യാമറയിലെ ലൊക്കേഷൻ ടാഗ് ഓണാക്കി ഫോട്ടോ എടുത്തയക്കുക.

  12. കമ്പ്യൂട്ടർ ഡിസൈനിംഗിന് മൊബൈലോ, കമ്പ്യൂട്ടറോ മാത്രം ഉപയോഗിക്കുക.

  13. റെക്കോർഡ് ചെയ്ത പരിപാടി ചാർജുള്ള അധ്യാപകന് നിശ്ചിത ദിവസം, പറയുന്ന സമയത്തിന് മുമ്പ്തന്നെ വാട്സപ്പ് വഴി അയച്ചു കൊടുക്കണം. അയക്കുന്ന വീഡിയോ പൂർണമാണെന്നു വിദ്യാർത്ഥികൾ ഉറപ്പു വരുത്തണം. പിന്നീട് അധ്യാപകർ ആവശ്യപ്പെടുന്ന വിദ്യാർത്ഥികൾ ടെലിഗ്രാം വഴി ഒറിജിനൽ വീഡിയോ ക്വാളിറ്റി കുറയാത്ത രീതിയിൽ അയച്ചു നൽകേണ്ടതാണ്.

  14. ചാർജ്ജുള്ള അധ്യാപകരുടെ ഫോൺ നമ്പർ വെബ്സൈറ്റിൽ കമ്മറ്റികൾ എന്നിടത്ത് നൽകിയിട്ടുണ്ട്.

  15. വീട്ടിലിരുന്ന് മണിക്കൂറുകൾ എടുത്തു ചെയ്യുന്ന ചിത്രരചന, കമ്പ്യൂട്ടർ ഡിസൈനിങ്, എംബ്രോയ്ഡറി ഇങ്ങനെയുള്ള ഐറ്റങ്ങളുടെ ഒരു മൊബൈൽ വീഡിയോ സ്വയം സൂക്ഷിക്കേണ്ടതാണ്. സമ്മാനാർഹരാകുന്നവരോട് ചോദിക്കുമ്പോൾ അധ്യാപകർക്ക് അയച്ചു തരണം.

  16. ഗ്രൂപ്പിനങ്ങളായ നാടൻപാട്ട്, റേഡിയോനാടകം എന്നിവയൊഴികെ ബാക്കിയുള്ള ഐറ്റങ്ങൾ റെക്കോർഡ് ചെയ്യുമ്പോൾ അവ തുടർച്ചയായി റെക്കോർഡ് ചെയ്തത് ആയിരിക്കണം. അതിൽ എഡിറ്റിംഗ് പാടില്ല.

  17. അദ്ധ്യാപകർക്ക് അയച്ചു തരുന്ന എല്ലാ ഫയലുകൾക്കും ഫയൽ നെയിമായി പ്രോഗ്രാമിന്റെ പേരും തുടർന്ന് ഒരു സ്പേസ് ഇട്ടശേഷം വിദ്യാർത്ഥിയുടെ പേരും നല്കേണ്ടതാണ്.

  18. ചാർജുള്ള അധ്യാപകർ ഓരോ ഇവന്റിനും രൂപീകരിക്കുന്ന വാട്സപ്പ് ഗ്രൂപ്പിൽ മറ്റു വിവരങ്ങൾ നൽകുന്നതാണ്.

സത്യവാങ്ങ്മൂലം

ഞാൻ ഇവിടെ റെക്കോർഡ് ചെയ്തയക്കുന്ന ഈ പ്രോഗ്രാം ഞാൻ തന്നെ നിർമലഗിരി കോളേജ് ഓൺലൈൻ കലോത്സവത്തിനു വേണ്ടി തയ്യാറാക്കിയതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇതുസംബന്ധമായി എന്തെങ്കിലും കോപ്പിറൈറ്റ് പ്രശ്നം ഉയർന്നു വന്നാൽ അതിന് ഞാൻ മാത്രം ഉത്തരവാദിയായിരിക്കുമെന്ന് ഇതിനാൽ ഉറപ്പ് തരുന്നു.

ഒപ്പ്

പേര്

ഡേറ്റ്

ഡിപ്പാർട്ട്മെന്റ്

പ്രോഗ്രാമിന്റെ പേര്